translation servicesTranslate | French translation Spanish translation translate German translate Chinese
ഈ പുസ്തകം വാങ്ങുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ചിക്കാഗോ സാഹിത്യവേദിയില്‍ അഡ്വക്കേറ്റ് രതീദേവിയുടെ”മഗ്ദാലീനയുടെയും(
നവംബര്‍ 6 തീയതി ഡോക്ടര്‍ ;ജോസെഫ് ഇ തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സാഹിത്യവേദിയില്രതീദേവിയും പങ്ക്കെടുത്തു,
താന്‍ ഈ നോവല്‍ എഴുതുമ്പോള്‍ അനുഭവിച്ച ആത്മസംഘര്ഷത്തെകുറിച്ചും ആത്മീയഅനുഭവത്തെക്കുറിച്ചും വാചാലയായി.” ഇതിലെ മുഖ്യകഥാപാത്രമായ മേരി മഗ്ദലീന തന്നില്‍ നിന്നും അകന്നുനിന്നപോള്‍ കുറെനാള്‍ ഞാന്‍ മഗ്ദലീനമടങ്ങിവരുന്നതുംകാത്തിരുന്നു ,മടങ്ങിവരാതെ ഇരുന്നപ്പോള്‍ ഈ നോവല്‍ എഴുതി പൂര്ത്തിയാക്കുവാന്കഴിയില്ലന്നു വിചാരിച്ചു വീടിന്റെ പറമ്പിലൂടെ വേറുതെ നടന്നപ്പോള്‍ എവിടെനിന്നോ ഒരു വെള്ള പ്രാവ് എന്റെ തോളില്‍ വന്നിരുന്നു അന്നൊരു ക്രിസ്തുമസ് ദിനം ആയിരുന്നു.എന്റെവീട്ടിലോ വീടിനടുത്ത് എവിടെങ്കിലുമോ വെള്ളപ്രാവിനെ വളര്ത്തിരുന്നതുംഇല്ലായിരുന്നു. നോവല്‍ പെട്ടന്ന് എഴുതി ത്തീരാന് ഇതും ഒരു കാരണമായി.
ഇതിലെ നായകനായ ജീസസ്സിന്റെ കുരിശാരോഹണംഅതെ തീവ്രതയോടെ അവിഷ്കരിക്കനായി ആറുമാസം കാത്തിരുന്നിരുന്നിട്ടാണ്,ഏപ്രില്‍ മാസത്തിലെ അതെ ദിവസം അതെസമയം തന്നെ എഴുതിതീര്‍ത്തത്. ചിലനേരങ്ങളില്‍ എന്റെ അത്മവിനേറ്റിരുന്ന മുറിവുകള്‍ എന്റെ ശരീരത്തിലും പ്രത്യക്ഷപെടുമായിരുന്നു,ജീസസ്സിന്റെ കെയ്യില്‍ ആണിയടിച്ച ഭാഗം ( കണ്ണുനീരോടെ)എഴുതികൊണ്ടിരുന്നപ്പോള്‍ ജീസസ്സിന്റെ രക്തം എന്റെ മുഖത്ത് ചിന്തി വീണതായി തോന്നി. എന്റെ കെയ്യികളില് പെട്ടെന്ന് വേദന അനുഭവപ്പെട്ടു. അറിയാതെ നിലവിളിച്ചുപോയി.കെയ്യിലെ നീരും വേദനയുംകാരണം ഒരാഴ്ച പേനപിടിക്കാന്‍ പോലും കഴിഞ്ഞില്ല.”
ഗ്രീന്‍ ബുക്സിന്റെ ബുള്ളിറ്റിനില് അരുണ്‍ ആര്‍ഷ എന്ന ഒരുവായനക്കാരന് എഴുതിയ ലേഖനം വായിച്ചുകൊണ്ടാണ് നോവല്‍ ചര്‍ച്ച തുടങ്ങിയത്..
“മഗ്ദാലീനയുടെയും(എന്റെയും )പെണ് സുവിശേഷം-” എന്ന പേരില്‍ ഗ്രീന്‍ ബുക്സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് വായിച്ചത്. ഷാര്‍ജ ബുക്ക് ഫെസ്റിവലില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ നോവല്‍ ചരിത്രാഖ്യായികകളോട് ഏറെ താല്‍പ്പര്യം പുലര്‍ത്തുന്ന വ്യക്തി എന്ന നിലയില്‍ വിമര്‍ശന ബുദ്ധിയോടെയാണ് വായിച്ചത്.എഴുത്തുകാരി ഒരു ഫെമിനിസ്റ്റു കൂടിയാണ് എന്നറിഞ്ഞപ്പോള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുകയും ചെയ്തു.ഈ നോവലിന്റെ പേരില്‍ എഴുത്തുകാരിക്ക് വധഭീഷണി ഉണ്ടായതായി പിന്നീട് അറിയുവാന്‍ കഴിഞ്ഞു.”ഡാവിഞ്ചി കോഡ്” എഴുതിയ ഡാന്‍ ബ്രൌണ്‍ പങ്കെടുത്ത ഷാര്‍ജ്ജ ബുക്ക് ഫെസ്റിവലില്‍ രതീ ദേവിയും പങ്കെടുത്തത് തികച്ചും ആകസ്മികമായിരിക്കാം.എങ്കിലും ഡാവിഞ്ചി കോഡിനപ്പുറം പോകുവാന്‍ രതീ ദേവിക്ക് കഴിഞ്ഞു എന്നത് ഒരു ഇനിയും മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നത് അവിശ്വസനീയമായി തോന്നുന്നു.ഒരു വാന്ഗോഖ് ചിത്രം പോലെ പ്രണയവും ഉന്മാദവും ചാലിച്ച ഭാഷ.
“നാല് വശത്തും വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്ത് …അവിടെ എല്ലാ ഋതുക്കളിലും ഭ്രാന്തന് പൂക്കള്‍ മാത്രം വിടര്‍ത്തുന്ന ഒരു ഉണ്മാദിനി പെണ്മരമുണ്ട് …അത് ഞാനാണ്”…സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത ഒരു ഒറ്റപ്പെട്ട ഒരു പെണ്ണ്ഭൂപ്രദേശയിരുന്നുവല്ലോ ഞാന്‍ …വിശുദ്ധിയിലേക്ക് ലൈംഗികതയെ ചേര്‍ത്തതുകൊണ്ടാവാം ജീവിതത്തില്‍ ഞാന്‍ ഒറ്റയാകേണ്ടി വന്നത്”
“പെണ്‍സുവിശേഷം” എന്ന പദത്തെ മഗ്ദലീനയില്‍ നിന്നും ലക്ഷ്മിയിലേക്ക് രൂപാന്തരീകരിക്കുന്ന ഈ ആഖ്യാന ചാതുര്യം ഒരുപക്ഷെ കാലാതീതമായ ആത്മീയ സഞ്ചാരം നോവലിസ്റ്റിനു സമ്മാനിച്ച ഒരു സാധ്യതയാവാം.(അങ്ങനെ ആയിരിക്കുവാനാണ് സാധ്യത).നോവലിസ്റ്റിന്റെ കല എന്ന പ്രബന്ധത്തില്‍ നോബല്‍ പുരസ്കാര ജേതാവായ “ഒര്ഹാന് പാമുക് ” വിശദീകരിക്കുന്ന അതി സങ്കീര്‍ണ്ണമായ പശ്ചാത്തല വിശദീകരണം ഇവിടെ പ്രകടാണ് എന്നതാണ് ഈ വാചകങ്ങളെ പ്രത്യേകം എടുത്തു സൂചിപ്പിക്കുവാനുള്ള കാരണം.
“മത വികാരങ്ങളെ വൃണപ്പെടുത്തുന്നുവോ എന്ന ആശങ്കയില്‍ ഞാന്‍ വായന തുടരുന്നു” എന്ന് നിരൂപകനും കവിയും എന്റെ പ്രിയ സുഹൃത്തുമായ ശ്രീ.ജോയ് വള്ളുവനാടന്‍ കുറിച്ചു.ആ ആശങ്കകള്‍ അസ്ഥാനത്താണ് എന്ന് ഞാന്‍ അഭിപ്രായപ്പെടുന്നില്ല.എന്നാല്‍ പുരോഗമന ചിന്താഗതികളുള്ള നിരൂപകനിലും രണ്ടായിരം വര്‍ഷങ്ങള്‍ക്ക് പിന്നിലെ ചരിത്രത്തിന്റെ പൊരുത്തക്കേടുകളെ ഒരു പെണ്മനസിന്റെ പ്രണയ ഭാഷയില്‍ അവതരിപ്പിച്ച സര്‍ഗ്ഗാത്മകതയെ അംഗീകരിക്കാതെ തരമില്ലല്ലോ.
അശ്ലീലം കുത്തിക്കുറിക്കുന്ന ആഖ്യാന ശൈലിയെ പെണ്ണെഴുത്തായി വിശേഷിപ്പിക്കുന്നഇന്നത്തെ കാലഘട്ടം, പത്തു വര്‍ഷത്തെ ഗവേഷണവും നൂറുകണക്കിന് ചരിത്ര രേഖകളുടെ പിന്‍ബലവുമുള്ള ഈ നോവലനെ ഏത് പുതിയ പേരില്‍ വിശേഷിപ്പിക്കും എന്നറിയുവാന്‍ ആകാംഷയുണ്ട്.
ഈ നോവലിനെക്കുറിച്ച് ഇത്രയും എഴുതുവാന്‍ രണ്ട് കാരണങ്ങളുണ്ട്.
ഒന്ന്:ചരിത്രാഖ്യായികകള്‍ കാല ദേശങ്ങള്‍ക്കതീതമായ ഭാവനാസമ്പന്നമായ ധീര പ്രഖ്യാപനമായിരിക്കണം
രണ്ട്:കാലഘട്ടം,വിഷയം എന്നിവയെ സാധൂകരിക്കുന്ന ഭാഷയും ആഖ്യാന ശൈലിയും ആദ്യന്തം പുലര്‍ത്തുവാന്‍ നോവലിസ്റ്റിനു കഴിയണം
ഈ നോവൽ മത വികാരങ്ങൾ വൃണപ്പെടുത്തി എന്ന് ആരോ കുറിച്ചതുവായിച്ചപ്പോള് അത്ഭുതമാണു തോന്നിയത്..മുപ്പതു വർഷക്കാലം ഡി.സി ബുക്സി ന്റെ ചീഫ് എഡിറ്റർ ആയിരുന്ന ശ്രീ.രാധാ കൃഷ്ണൻ സർ ഏറെ താൽപ്പര്യപൂർവ്വമാണ് ഈ പുസ്തകത്തെകുറിച്ച്സംസാരിച്ചത് മലയാളത്തിൽ നാളിതു വരെ ഒരു പൂർണ്ണ ചരിത്രാഖ്യായിക ഉണ്ടായിട്ടുണ്ടോ. ഏറെ കൊട്ടിഘോഷിക്കപ്പെട്ട “ഫ്രാൻസിസ് ഇട്ടിക്കോര” എന്ന നൊവലി നെ ചരിത്രാഖ്യായിക എന്ന് വിഷേഷിപ്പിച്ച ബുദ്ധിജീവികൾ ഈ നോവൾ കണ്ടില്ല എങ്കിൽ അത് അന്ധത അല്ല അസഹിഷ്ണുത ആണെന്ന് പറയുവാൻ എനിക്ക് ഒട്ടും മടിയില്ല. ലോകം കാണാതെ പോയ ഒരു നോവൽ പ്രസാദ്ധകൻ കൂമ്പാരമായി ഇട്ട് പന്ദൊരിക്കൽ കത്തിച്ചു കളഞ്ഞു.80 വർഷം
കഴിഞ്ഞ് ആ നോവലിന്റെ ഒരു പ്രതിക്കായി പ്രസാദ്ധകർ തേടി നടന്നു. . .ഇന്ന് ആ നോവൽ ബുദ്ധിജീവി പരിഷകൾ മൽസരിച്ചു ചർച്ച ചെയ്യുന്നുണ്ട് – മൊബിഡിക്. . മലയാളികൾ ആ ചരിത്രം ആവർത്തിക്കാതിരിക്ക ട്ടെ. . . . ..ഈ നോവലിലും ഇനി വരാനിരിക്കുന്ന നോവലുകളിലും”
By
അരുണ്‍ ആര്‍ഷ
പുതിയകാലത്തില്‍ സ്ത്രീക്ക് പേന ഊന്നുവടിയാണ്. അവര്‍ പുരുഷനിര്‍മ്മിതഭാഷകളെയും ആശയങ്ങളെയും എതിര്‍ക്കുന്നു. ചരിത്രത്തെ ചോദ്യം ചെയ്യുന്നു. പുരുഷന്റെ പേനയെ കുത്തിയൊടിക്കുകയും പെണ്‍പേനയെ വിപ്ലവസാമഗ്രിയായി അവരോധിക്കുകയും ചെയ്യുന്നു. ഇതു പെണ്‍സാഹിത്യത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ്. ഇന്നുവരെ ഉണ്ടാക്കപ്പെട്ട പുരുഷഭാഷയെ കീഴ്മേല്‍ മറിക്കലാണത്. സ്ത്രീ സ്ത്രീക്ക് അനുവദിക്കപ്പെട്ട വൃത്തത്തിന് പുറത്തുപോയി വിശാലമായ ആശയസമുദ്രങ്ങളെ അണകെട്ടി നിര്‍ത്താന്‍ ധൈര്യം കാണിക്കാനും പുതിയ ചരിത്രഭൂതകാലങ്ങളെ നിര്‍മ്മിക്കാന്‍ ചുറുചുറുക്കുള്ള ഭാവനകളെ തീര്‍ക്കുന്നു. അങ്ങനെ യാഥാര്‍ത്ഥ്യത്തിനകത്തും പുറത്തും ചരിത്രത്തിന്റെ പുതിയ യാത്രാനുഭവങ്ങള്‍ സംഭവിക്കാന്‍ ശ്രമിക്കുന്നു. ഇനി സ്ത്രീയുടെ ജീവിതത്തിന് പരിമിതികള്‍ കെട്ടാന്‍ പാടില്ലായെന്ന ശബ്ദങ്ങള്‍ ഓരോ വരികള്‍ക്കിടയിലും ക്ലിപ്പ് ചെയ്ത് വെച്ചിട്ടുള്ള നോവലാണ് രതീദേവിയുടെ ”മഗ്ദലീനയുടെ (എന്റെയും) പെണ്‍സുവിശേഷം” എന്ന നോവല്‍. ജോ. അമേര്സ്കുള്ളര് ”പ്രക്ഷോഭകാരികളുടെ തലമുറ” എഴുതിയത് ‘സ്വാതന്ത്ര്യപ്രഖ്യാപനം” എന്ന വിപ്ലവസൂക്തത്തെ ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കാനാണ്. നോവലിന്റെ ആദ്യഖണ്ഡം സ്വന്തം ജീവിതകഥയാണവര് നിരത്തുന്നത്. വിവാഹം വേണമെന്നു തോന്നിയപ്പോള്‍ വിവാഹം ചെയ്യുന്നു. രണ്ട് കുട്ടികള്‍ക്ക് ജന്മം കൊടുക്കുന്നു. ഒടുവില്‍ കെട്ടിയവനെ ഉപേക്ഷിച്ചുകൊണ്ട് അവര്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്നു. അതുപക്ഷെ വെറും കഥപറച്ചിലല്ല. മറിച്ച് ചരിത്രരേഖകളുടെ അനാവരണ വേലയാണ്. അതുപോലെ തന്നെ ”പ്രണയം തലയണയ്ക്കു മീതേ’ എന്ന നോവല്‍ എഴുതിയ ആല്ബെര്ട്ടീന് സറാസാങ്ങും സ്വാതന്ത്ര്യത്തിന്റെ വേരോട്ടമൂര്ച്ച അനുഭവിക്കാന്‍ ഒരു ക്രിമിനലിനെ പ്രണയിക്കാനും ഇവിടെ രതീദേവി ചരിത്രത്തെ രണ്ടായി പിളര്‍ന്നുകൊണ്ടാണ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. ഇതു ചരിത്രബൗദ്ധികതയ്ക്കെതിരെയുള്ള ഒറ്റയാള്‍ പോരാട്ടമാണ്. രതീദേവി ബുദ്ധിയുടെ യുദ്ധങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ തന്നെ ചരിത്രത്തിന്റെ യുക്തികളെ ചോദ്യം ചെയ്യുന്നു. ഇതു ബൈബിള്‍ സാഹിത്യത്തിലെ ലഘുലേഖ എഴുത്തായി. മനുഷ്യമണത്തെക്കുറിച്ചുള്ള ഉജ്ജ്വലമായ ബുദ്ധിപ്രകടനമാണ്. ക്രൈസ്തവസഭയുടെ വിശ്വാസപ്രമാണങ്ങള്ക്കെതിരെയുള്ള നാടകീയസങ്കല്പങ്ങളായി നമുക്കനുഭവപ്പെട്ടേക്കാം. പക്ഷെ ഒരു എഴുത്തുകാരി തന്റെ സ്വാതന്ത്ര്യം അനുഭവിക്കുന്നതിന്റെ അടിക്കുറിപ്പ് സാക്ഷ്യമായി ഈ നോവലിനെ അടുത്തറിയാന്‍ ശ്രമിക്കുക എന്നതാണ് പ്രധാനം. – See more at: http://www.doolnews.com/book-review-on-rethy-devi-s-book-675.html#sthash.fOuoz4ZK.dpuf
An excellent and outstanding style in novel writing .
ഇതിഹാസവും ചരിത്രവും സമകാലീനവും അനുഭവങളും എല്ലാം കോർത്തിണക്കിയ രചനാശെെലി അഭിനൻ്ദനാർഹം തന്നെ. അനേകായിരങൾക്ക് അറിവ് പകർന്നു നൽകിയ താമരക്കുളത്തെ ആ തറവാട്ടിലെ രതിടീച്ചർ ഇത്തരമൊരു മഹത്തായ പുസ്തകം എഴുതിയതിൽ അതിശയമൊന്നുമില്ല.1980-81 കാലയളവിലാണ് ടീച്ചറെ പരിചയപ്പെടുന്നത്. കെെയ്യിൽ കിട്ടുന്നതെല്ലാം വായിക്കുമായിരുന്ന ശീലം കൊണ്ട് അന്നേ കരുതിയതാണ് ടീച്ചർ ഭാവിയിൽ ഒരു വക്കീൽ അല്ലെൻ്കിൽ ഒരു പത്രപ്രവർത്തക അതുമല്ലെന്കിൽ ഒരു എഴുത്തുകാരി ആയിത്തീരുമെന്ന്. എന്നാൽ ഈ മൂന്നു മേഖലകളിലും പ്രവർത്തിച്ചുവരുന്നു എന്നറിഞ്ഞതിൽ സന്തോഷം. ആ കൊലയളവി
ആ കാലയളവിൽ ടീച്ചർ പകന്നു നൽകിയ അറിവുകൾ എനിക്കും എന്നേപ്പോലെ അനേകർക്കും അവരവരുടെ കർമ്മമേഖലകളിൽ തിളങാൻ ഏറെ സഹായകമായി. നമ്മുടെ കൊച്ചുകേരളത്തിൽ കഴിഞ്ഞ് ഒരു അദ്ധ്യാപികയായി ജോലി ചെയ്തിരുന്നെൻകിൽ ഒരുപാടു പ്രതിഭകളെ വാർത്തെടുക്കുവാൻ കഴിയുമായിരുന്നു. പുരസ്കാരങളിൽ നിന്നും തഴയപ്പെട്ടു എൻകിലും ഈ പുസ്തകം വായനക്കാർ നെന്ചിലേററി എന്നതിന് ഉദാഹരണമാണ് നൂറിലധികം ലോകരാജ്ജ്യങളിലെ പ്രധാന പുസ്തകശാലകളിൽ വിവിധ ഭാഷകളിൽ ഇത് ലഭിക്കുന്നു എന്നത്. അതുതന്നെയാണ് ഏററവും വലിയ പുരസ്ക്കാരം എന്ന് ടീച്ചറെ അറിയിച്ചുകൊണ്ട് ബഹുമാനപൂവ്വം…..
ഹരി