ലേഖനങ്ങള്‍

അമേരികന്‍ പ്രവാസം.

Advt: Rethy devi

——————————————–

“It is winter again and outside my

window you stand

snow drifted in cake-icing swirls

about your feet

bare arms a graceful tracing

against the sky.

Like charms dangling from a

bracelet, you hold aloft

the bird feeders entrusted to your care”

പുറത്തു ശക്തമായി മഞ്ഞു വീഴുന്നു.എന്നിവിടെ മൈനസ് പതിനേഴ്‌.സ്ക്കൂള്‍ അവധി പ്രഖ്യാപിച്ചു. മോന്‍എന്നോടെ പറഞ്ഞു അമ്മെ, നമ്മുക്ക് ഇന്നു ഒരു സിനിമ കാണാം.അങ്ങനെ ‘സെല്‍മ’ എന്ന സിനിമ വീന്റ്ട്ടും കണ്ടു. ’87 th Academy Award കിട്ടിയസിനിമ സംഭവ കഥ,    1965 Selma to Montgomery voting rights marches  , മാര്‍ട്ടിന്‍ ലുഥര്‍ കിംഗ്‌ നടത്തിയ മാര്‍ച്ചിനെ നേരെ ഭരണകൂടംനടത്തിയ കൂട്ടകൊല”സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ 12 വയസുള്ള മോന്‍ വളരെ ദുഖഭരിതനായി.കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെയുള്ള എത്രഎത്രപീഡനങ്ങള്‍!!

സ്ക്കൂളില്‍ പഠനത്തിന്‍റെ ഭാഗമായി ഒരാഴ്ച” Black Histroy week” ഈ പ്രാവിശ്യം മോന്‍ Malcolm X എന്ന അഫ്രിക്കന്‍അമേരിക്കന്‍ ആക്ട്‌റ്റിവിസ്റ്റ്ന്‍റെ റോള്‍ ആണ് എടുത്തത്‌.

Ku Klux Klan എന്ന ഗ്രൂപ്പിന്റെ  വധഭിഷന്നികാരണം അദേഹം  പല സ്വലത്ത് മാറി മാറി താമസിച്ചു .മോന്‍ അദേഹത്തിനെപോലെവേഷംകെട്ടി,അതേപോലെ പ്രസംഗം അവതരിപ്പിച്ചു

(African-American human rights activist) 39 വയസില്‍ 1965 multiple gunshoot ല്‍ കൊല്ലപെട്ടു,

ആ കാലത്തെ അമേരിക്കന്‍ അഭ്യന്തര കലാപത്തെക്കുറിച്ച് മോന് പാഠപുസ്തകതിനപ്പുറം ഒരു സ്വതന്ത്ര ചരിത്രബോധമുണ്ട്.ഞാനും മോനും തമ്മിലുള്ള സംഭാഷണത്തിന്റെ ഒരു വികസിതരൂപമാണി കുറിപ്പ്

വെള്ളക്കാരുടെ ക്രുരതകളില്‍നിന്നും രക്ഷപെടാനായി അലബാമയില്‍ നിന്നും പാലായനം ചെയിത കറുത്ത വര്ഗ്ഗകാരുടെ കഥ അതി ഭികരമാണ്. കറുത്ത വര്‍ഗ്ഗക്കാരെ പീഡിപ്പിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ സ്റ്റേറ്റ് ആണ് അലബാമ.അമേരിക്കന്‍ പ്രസിഡന്‍റെ ട്രുംപ്പിന് കൂടുതല്‍ വോട്ട് അവിടെ നിന്നുംആണല്ലോ കിട്ട്യത്.

അലബാമയില്‍ കറുത്ത വര്‍ഗ്ഗകാരെ ഉന്മ്മുലനം ചെയ്യാനായി തുനിഞ്ഞിറങ്ങിയ വര്‍ണ്ണവെറിയന്‍മാരുടെ തീവ്രവാദിഗ്രൂപ്പാന്ന് ‘കെ കെ കെ’ Ku Klux Klan’

തോക്കിന്റെ കാഞ്ചിവലിക്കുന്ന ശബ്ദം.അതാണ് കു ക്ലക്സ് ക്ലാൻ (K.K.K). അന്തസിന്റെ ചിഹ്നമായി മിക്ക വെള്ളക്കാരും തോക്ക് വീട്ടില്‍ കരുതുന്നു.

എന്‍റെ അയല്‍പക്കത്തെ അമേരിക്കന്‍ കുട്ടുകാരികളുടെ ഹാന്‍ബാഗുകളില്‍ കൈതോക്കുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്.ഒരിക്കല്‍ 5വയസുള്ള ആണുകുട്ടി തോക്കെടുത്തപ്പോള്‍ പെട്ടെന്ന് എന്റെ കുട്ടുകാരി അത് മടക്കി വാങ്ങി വച്ചു.

അമേരിക്കയിലെ മിക്ക തോക്ക് കൊണ്ടുള്ള കൂട്ടകൊലക്കും പിന്നിലും .സ്കൂളില്‍ തോക്കുമായി വന്നു വെടിവച്ചുകൊന്ന സംഭവങ്ങിലും ഈ കുടുംബങ്ങളില്‍ നിന്നുമുള്ള കുട്ടികളാന്ന്.

അമേരിക്കന്‍ ജനതയെ പേടിപെടുത്തുന്ന പേരാണിന്നു കെകെകെ.

Loyal White Knights of the KKK  എന്ന പേരില്‍ ഒരു ഹോംപേജ് ഉണ്ടിവര്‍ക്ക്.

ആഫ്രിക്കൻ അമേരിക്കക്കാർ , ജൂതർ മറ്റു ന്യൂന പക്ഷങ്ങൾ എന്നിവരെ പീഡിപിക്കുവാൻ അക്രമം , ഭീകര പ്രവർത്തനം കൊലപാതകം എന്നീ മാർഗങ്ങൾ ഈ കു ക്ലക്സ് ക്ലാൻ ഉപയോഗിച്ചിരുന്നു. റോമൻ കത്തോലിക് മതത്തെയും തൊഴിലാളി സംഘടനകളെയും ഇവർ എതിർത്ത് പോന്നിരുന്നു.

 

1865 ഇൽ ടെനീസ്സിയിലാണ് ഈ സംഘടന പിറവിയെടുത്തത്. കോൺഫെഡറേഷൻ ആർമ്മിയിലെ ആറ് ചെറുപ്പക്കാരായ സ്കോട്ടിഷ്- ഐറിഷ് വെറ്ററൻസ് ചേർന്നാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്. അമേരിക്കൻ അഭ്യന്തര യുദ്ധത്തിനു ശേഷം വെള്ളക്കാരന്റെ അധീശത്വം തിരിച്ചു ഉറപ്പിക്കുക എന്നതായിരുന്നു ലക്‌ഷ്യം.

ഫാസിസമായിരുന്നു സംഘടനയുടെ മുഖമുദ്ര. 1868 ൽ 1300 റിപ്പബ്ലിക്കൻ വോട്ടർമാരെ കൊലപ്പെടുത്തിയതുൾപ്പെടെ നൂറു കണക്കിനു ഭീകരപ്രവർത്തനങ്ങൾ  അന്ന്കു ക്ലക്സ് ക്ലാൻ നടത്തിയിട്ടുണ്ട്.

 

കു ക്ലക്സ് ക്ലാൻ 1930-കളിൽ ക്ഷയിച്ചു. തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തോടെ ക്ലാൻ വീണ്ടും സജീവമായി. അഡോൾഫ് ഹിറ്റ്ലറായിരുന്നു സംഘടനയുടെ ആരാധനാപുരുഷൻ. നാസിസം തത്ത്വശാസ്ത്രവും. തീവ്ര വലതുപക്ഷ ആശയങ്ങളെ സ്വീകരിച്ചുപോരുന്ന ഈ സംഘടനയ്ക്ക് അമേരിക്കയിലെ  ഇന്ത്യാനയിൽ മാത്രം 2005  ല്‍ 158 ചാപ്റ്ററുകളിലായി 3000 അംഗങ്ങൾ നിലവിൽ ഉണ്ട് .

കത്തുന്ന മരക്കുരിശാണ് ക്ലാനിന്റെ ചിഹ്നം.

അലബാമയിലെ പത്ത്സിറ്റികളില്‍ ഇന്നു ഈ സംഘടനശക്തമാണ്

 

.ഇതു വായിച്ചപ്പോള്‍ഞാന്‍ ഓര്‍ത്തത്‌.ഇവരില്‍ നിന്നും ശക്തമായ എതിര്‍പ്പ് നേരിട്ട കുറച്ചു സ്ത്രീ രചനകളെ കുറിച്ചാണ്. അതിലൊന്ന്

അലബാമയില്‍ നിന്നുമാണ് ‘To kill a mocking bird”  എന്ന വിഖ്യാതമായ നോവല്‍.

പുറത്തു വന്നപ്പോള്‍ ന്യൂയോര്‍ക്ക്‌ ടൈംസ്‌  എഴുതി ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവുംകൂടുതല്‍ വിറ്റുപോയ ബുക്ക്‌ എന്നാന്ന് 1999 ല്‍ 30 million കോപ്പികള്‍ വിറ്റഴിഞ്ഞു.  1961( pulitzer Prize ) പുലിറ്റ്സര്‍  കിട്ടി കുടാതെ അക്കാദമി അവാര്‍ഡും 1962-ൽ നോവലിനെ ആസ്പദമാക്കി പുറത്തിറങ്ങിയ അതേ പേരിലുള്ള ചലച്ചിത്രം മൂന്ന് ഓസ്കാറുകൾ നേടി.

.  ഹാര്‍പര്‍ ലീയുടെ പിതാവ് ഒരു വക്കില്‍ ആയിരുന്നു. അദേഹം കറുത്ത വര്‍ഗ്ഗകാരന്‍റെ കേസ് ഏറ്റെടുക്കുകയും കേസ് വിജയിക്കാതെ ആ കറുത്ത വര്‍ഗ്ഗക്കാരനെ  വിചാരണക്ക്ശേഷംതുക്കിലിടുന്ന യാഥാര്‍ഥ കഥയാണ്..ഈ നോവലിന്‍റെ  ഉള്ളടക്കം.

 

ഹാര്‍പര്‍ ലീ, എന്നഎഴുത്ത്കാരിയുടെ ജീവിതവുമായി ബന്ധമുള്ള ഒരു നോവലും കൂടിയാണിത്‌.

അന്നും ഇന്നും എഴുതുക്കാരുടെ ജീവിതവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള നോവലുകള്‍ മാത്രമേ.വായനക്കാരുടെ ഇടയില്‍ദീര്‍ഘകാലം ജീവിക്കുകഉള്ളു. അതിനുദാഹരണംആണിനോവല്‍.അമേരിക്കയില്‍ പല യുണിവേര്സിറ്റികളിലും ഈ നോവല്‍ പഠിക്കാന്‍ഉണ്ട്.

വർണ്ണവിവേചനം, ബലാത്സംഗം എന്ന ഗൗരവമായ വിഷയങ്ങളെ പ്രതിപാദിക്കുന്ന കൃതി. നോവലിലെ പെണ്‍കുട്ടിആയ ജീന്‍ ലുയിസ് ന്‍റെ പിതാവായ ആറ്റികസ് ഫിഞ്ച് വായനക്കാർക്ക് വീരപുരുഷനും അഭിഭാഷകർക്ക് സത്യസന്ധതയുടെ മാതൃകയുമാണ്‌. “അമേരിക്കയിൽ ഇരുപതാം നൂറ്റാണ്ടിൽ വർണ്ണവിവേചത്തെക്കുറിച്ചുള്ള പുസ്തകങ്ങളിൽ ഏറ്റവുമധികം വായിക്കപ്പെട്ടത് ഒരുനോവല്‍ ഇതാണ്.

വർണ്ണവിവേചനത്തിലെ അനീതിയെയും നിഷ്കളങ്കതയുടെ അവസാനത്തെയും നോവൽ പ്രമേയമാക്കുന്നു. വർഗ്ഗം, ധീരത, കരുണ, തെക്കൻ സംസ്ഥാനങ്ങളിലെ സ്ത്രീപുരുഷവ്യത്യാസങ്ങൾ എന്നീ വിഷയങ്ങളും നോവൽ കൈകാര്യം ചെയ്യുന്നു. സഹിഷ്ണുതയ്കും മുൻവിധികളില്ലാതിരിക്കേണ്ടതിനും പ്രാധാന്യം നൽകുന്ന കൃതി , പല വിദ്യാലയങ്ങളിലും പാഠപുസ്തകമാണ്‌. എങ്കിലും പുസ്തകം പാഠ്യപദ്ധതികളിലും ഗ്രന്ഥശാലകളിലും നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമായി പല മുന്നേറ്റങ്ങളുമുണ്ടായിട്ടുണ്ട്.

അമേരിക്കന്‍ സാഹിത്യചരിത്രത്തില്‍ സ്ത്രീകളായ എഴുത്തക്കാര്‍ അവരുടെ രചനയിലൂടെ സമുഹ്യജീവിതത്തില്‍ ഉണ്ടാക്കിയ ചലനം വിസ്മയകരമാണ്.

ഇതിനു ഏറ്റവും വലിയ ഉദാഹരണം വളരെ വൈകാരികതയോടെ ഞാന്‍ വായിച്ചമറ്റൊരു നോവല്‍ ആണ്’Uncle Tom’s Cabin’ , is an anti-slavery novel by American author Harriet Beecher Stowe. Published in 1852, the novel “helped lay the groundwork for the Civil War”, according to Will Kaufman.

ഒരു സെമിനാരിയിലെ ടീച്ചര്‍ആയിരുന്നു ഹാരിയറ്റ്. എഴുത്ത് കുട്ടികാലംമുതല്‍ കൂടെ ഉണ്ടായിരുന്നു. അമേരിക്കയില്‍ സിവില്‍വാര്‍ നടക്കുന്നു വേളയില്‍ എബ്രഹാം ലിങ്കന്‍   ഹാരിയറ്റ് കണ്ട്ടുമുട്ടിയ വേളയില്‍ ചോദിച്ചു “So this is the little lady who started this great war.”

ആഭ്യന്തരയുദ്ധത്തിനുപ്രേരകമായനോവല്‍എന്ന നിലയില്‍ഈ രചന വിഖ്യാതമാണ്.ഈ ഒരു നോവല്‍ മാത്രമേ അവര്‍ എഴുതിട്ടുള്ള്.

ഐക്യനാടുകളിൽ, അടിമത്തം നിലവിലിരുന്ന തെക്കൻ സംസ്ഥാനങ്ങളും വടക്കൻ സംസ്ഥാനങ്ങളും തമ്മിൽ 1850-ൽ എത്തിച്ചേർന്ന അവസരവാദപരമായ ഒത്തുതീർപ്പാണ് ഈ കൃതിയുടെ പിറവിക്ക് അവസരമൊരുക്കിയത്. അതിന്റെ അടിസ്ഥാനത്തിൽ നടപ്പായ “ഫ്യൂജിറ്റിവ് സ്ലേവ് നിയമം”, ഒളിച്ചോടുന്ന അടിമകളെ കണ്ടെത്തുന്നതിൽ തെക്കൻ സംസ്ഥാനക്കാരായ ഉടമകളെ സാഹായിക്കാൻ മുഴുവൻ അമേരിക്കക്കാരേയും നിയമപരമായി ബാദ്ധ്യസ്ഥരാക്കി. ഉടമകളല്ലാത്തവരെക്കൂടി അടിമവ്യവസ്ഥയുടെ അധാർമ്മികതയിൽ പങ്കുപറ്റാൻ നിർബ്ബന്ധിക്കുന്ന ഈ നിയമത്തെ നിരോധന‌വാദികൾ (abolitionists) എതിർത്തു. നിയമത്തിനെതിരെ തൂലിക ചലിപ്പിക്കാൻ ആവശ്യപ്പെട്ട് ഹാരിയറ്റിന്റെ ഭർതൃസഹോദരി അവർക്കെഴുതി. അങ്ങനെ തുടങ്ങിയ എഴുത്തിൽ ഗ്രന്ഥകാരി ഉപയോഗിച്ചത് ഒളിച്ചോടിവന്ന അടിമകളും സുഹൃത്തുക്കളും പറഞ്ഞ കഥകളും, തെക്കൻ സംസ്ഥാനങ്ങളിലെ സന്ദർശനങ്ങൾ നൽകിയ അനുഭവങ്ങളും ആയിരുന്നു.

”അമേരിക്കയിലെ വ്യവസ്ഥാപിത ക്രിസ്തീയതക്കുള്ളിലെ വലിയൊരു വിഭാഗം അടിമവ്യവസ്ഥയെ ന്യായീകരിക്കാൻ ശ്രമിച്ചിരുന്നു. വടക്കൻ സംസ്ഥാനങ്ങളിലെ മെഥഡിസ്റ്റ് സഭ, അടിമത്തം ദൈവത്തിനും മനുഷ്യനും പ്രകൃതിക്കും എതിരാണെന്നു കരുതിയപ്പോൾ, തെക്ക് അടിമകളെ വച്ചു കൊണ്ടിരുന്നവരിൽ ഇരുപത്തയ്യായിരത്തോളം മെഥഡിസ്റ്റ് അൽമായരും 1200 മെഥഡിസ്റ്റ് പുരോഹിതരും ഉണ്ടായിരുന്നു.ബൈബിളും സഭാപിതാക്കന്മാരുടെ രചനകളും അടിമത്തത്തെ പിന്തുണക്കുന്നതായി പലരും വാദിച്ചിരുന്നു. ആ നിലപാടിനെ തിരസ്കരിക്കുയും നിശിതമായി വിമർശിക്കുകയും ചെയ്യുന്ന ഗ്രന്ഥകാരി, അടിമത്തത്തിനെതിരായ തന്റെ വാദങ്ങൾ ഉറപ്പിച്ചത് ക്രൈസ്തവ ധാർമ്മികതയെക്കുറിച്ചുള്ള സ്വന്തം ബോദ്ധ്യങ്ങളിലായിരുന്നു.

 

വാഷിങ്ങടൺ ഡി.സി.യിലെ നിരോധനപക്ഷ ആനുകാലികമായ നാഷനൽ ഈറയിൽ 1851 ജൂൺ 5 മുതൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കപ്പെട്ട് പ്രാദേശികശ്രദ്ധ നേടിയ നോവലിന്റെ പുസ്തകരൂപം ഇറങ്ങിയത് 1852 മാർച്ച് 20-നായിരുന്നു. അതോടെ അത് ദേശീയതലത്തിലും വിദേശങ്ങളിലും ശ്രദ്ധിക്കപ്പെട്ടു. ആദ്യത്തെ രണ്ടു ദിവസത്തിനുള്ളിൽ 5000 പ്രതികൾ വിറ്റഴിഞ്ഞു. രണ്ടു മാസം ആയപ്പോൾ വില്പന അൻപതിനായിരമെത്തി. പുസ്തകത്തിന്റെ ഖ്യാതി വ്യാപിച്ചതോടെ മൂന്ന് അച്ചടിയന്ത്രങ്ങൾ 24 മണിക്കൂറും പ്രവർത്തിച്ച് തയ്യാറാക്കിയിരുന്ന പ്രതികൾ തുന്നിക്കെട്ടാൻ 100 ബൈൻഡർമാർ വേണ്ടി വന്നു. അച്ചടിക്കടലാസിന് മൂന്നു മില്ലുകളെ ആശ്രയിക്കേണ്ടി വരുകയും ചെയ്തു. ഒരുവർഷത്തിനിടെ അമേരിക്കയിൽ വിറ്റഴിഞ്ഞത് മൂന്നു ലക്ഷം പ്രതികളായിരുന്നു.1857 ആയപ്പോൾ ലോകമൊട്ടാകെ 20 ലക്ഷം പ്രതികൾ വിറ്റഴിഞ്ഞു.”

 

 

 

ആർതർ ഷെൽബിയുടെ വിശ്വസ്തനായ അടിമയായിരുന്നു അങ്കിൾ ടോം. ഭാര്യഎലിസയും ഇവര്‍ക്ക് സുന്ദരനായ ഒരു മോന്‍ ഉണ്ടായിരുന്നു ഹാരി.യജമാനനു കടം വന്നപ്പോള്‍ തന്‍റെ അടിമകളെ വില്‍ക്കാന്‍ തീരുമാനിച്ചു.അങ്കിൾടോമിനെ വിറ്റില്ല കുട്ടത്തില്‍.

മകൻ ഹാരിയെക്കൂടി കൊടുത്താൽ നല്ല പ്രതിഫലം തരാമെന്ന കച്ചവടക്കാരന്റെ പ്രലോഭനത്തിനു വഴങ്ങി അയാൾ ഇരുവരേയും വിറ്റു പണം വാങ്ങുന്നു.

 

 

തന്റെ മകനെ  യജമാനൻ അടിമവ്യാപാരിക്കു വിറ്റിരിക്കുന്നതിനാൽ കുഞ്ഞിനെ രക്ഷിക്കാൻ താൻ ഒളിച്ചോടുകയാണെന്നു അങ്കിൽ ടോമിനെ

അടുത്ത ദിവസം, അയാളുടെ ‘മുതൽ’ ആയി മാറിയ ടോമിനേയും തന്റെ കുഞ്ഞിനേയും കൊണ്ടു പോകാൻ കച്ചവടക്കാരൻ വരുമെന്നറിഞ്ഞ എലിസ രാത്രിയിൽ കുഞ്ഞിനേയും എടുത്ത് ഒളിച്ചോടുന്നു. എങ്ങനെയെങ്കിലും, വടക്ക്, അടിമത്തം നിലവിലില്ലാതിരുന്ന കാനഡയിൽ എത്തുകയെന്നതായിരുന്നു അവളുടെ ലക്ഷ്യം. പിറ്റേ ദിവസം, ‘മുതൽ’ കൊണ്ടു പോകാൻ വന്ന കച്ചവടക്കാരൻ എലിസയെ പിന്തുടർന്ന് കുഞ്ഞിനെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും അയാളുടെ പിടിയിൽ പെടാതെ അവൾ മഞ്ഞു മൂടിക്കിടന്നിരുന്ന ഒഹായോ നദി സാഹസികമായി കടന്നക്കുന്നതും….

ഒഹായോ നദിയിലെ യാത്രബോട്ടിൽ കയറ്റി  അടിമകളെ തെക്കോട്ടു കൊണ്ടു പോയി. ബോട്ട് ഇടയ്ക്കടുത്ത കടവുകളിലൊന്നിൽ താൻ വാങ്ങിയ ഒരടിമപ്പെണ്ണിന്റെ കുഞ്ഞിനെ കച്ചവടക്കാരൻ മറ്റൊരു യാത്രക്കാരനു വിറ്റതിനെ തുടർന്ന് അടിമപ്പെണ്ണ് ബോട്ടിൽ നിന്നു നദിയിൽ ചാടി മരിക്കുന്നതും …. ഒരു ജനതയുടെ അതിജീവനതിന്‍റെഒരു അതിദാരുണമായ പകര്‍ത്തഎഴുത്താണി നോവല്‍.

ധീരമായ ഈ എഴുത്തിനു എന്‍റെ പ്രണാമം

 

 

 

Buy My Book
Share on FacebookShare on TwitterShare on GooglePlusShare on PinterestShare on Linkedin